മനുഷ്യന് ലഭിച്ച അമൂല്യമായ അനുഗ്രഹമാണ് കണ്ണുകള്‍. ഒരിഞ്ച് മാത്രം വ്യാസമുള്ള ആ ചെറുഗോളങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്നത് അത്രമേല്‍ വിശാല, വിസ്മയ മനോഹര ലോകമാണ്. കാഴ്ചയുടെ നിത്യസുന്ദരമായ ഈ അനുഭവ പ്രപഞ്ചം അന്യമായ ഹതഭാഗ്യര്‍ പക്ഷേ നമുക്കിടയില്‍ ഏറെയുണ്ട്.
നേത്രപടല അന്ധത ബാധിച്ചവരില്‍ അധിക പേര്‍ക്കും കോര്‍ണിയ മാറ്റി വെച്ചാല്‍ തന്നെ കാഴ്ച ലഭിക്കും. ഇന്ത്യയിലെ ആകെ യുള്ള ഒന്നരക്കോടി അന്ധരില്‍ ഈ പ്രശ്നമുള്ളവര്‍ 68 ലക്ഷം പേരുണ്ട്. ഇവരില്‍ അധിക പേരും 45 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. പക്ഷേ ഇപ്പോഴും ആവശ്യത്തിന് നേത്രപടലം ലഭിക്കുന്നില്ല എന്നതാണ് തടസം. നേത്രദാനമെന്ന മഹാദാനം പ്രോല്‍സാഹിപ്പിക്കുക മാത്രമാണ് പരിഹാരം. പക്ഷേ ഇന്നും നേത്രദാനത്തിന്റെ മഹത്വം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ നമുക്കായിട്ടില്ല. നേത്രദാനത്തെക്കുറിച്ചുള്ള തെറ്റു ധാരണകളാണ് പലപ്പോഴും ഇതിന് കാരണം. സെപ്തംബര്‍ എട്ട് രാജ്യം ദേശീയ നേത്രദാന ദിനമായി ആചരിച്ചത് ഈ സന്ദേശം പ്രചരിപ്പിക്കാനാണ്. ഈ വര്‍ഷത്തെ നേത്രദാന ദിനത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ഭാര്യ ഗുര്‍ശരണ്‍ കൗറും നേത്രദാന സമ്മത പത്രം നല്കി ഈ സംരഭത്തില്‍ അണിചേരുകയുണ്ടായി.
കണ്ണ് മാറ്റിവെക്കുക എന്ന് സാധാരണ പറയുന്നതിനര്‍ത്ഥം കണ്ണ് പൂര്‍ണമായി മാറ്റിവെക്കുകയെന്നല്ല. നേത്രപടലം മാറ്റിവെക്കുക എന്നാണ്. ഏത് പ്രായക്കാര്‍ക്കും കണ്ണുകള്‍ ദാനം ചെയ്യാം. മരണ ശേഷം. ജീവിച്ചിരിക്കുമ്പോള്‍ നേത്രദാന സമ്മത പത്രം ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ മരണ ശേഷം കണ്ണ് നീക്കം ചെയ്യൂ.
സമ്മതപത്രം നല്‍കാം
നേത്രദാനത്തിനുള്ള സമ്മതപത്രം എല്ലാ ബ്ലോക്ക് പി.എച്ച.്സികളിലും സി എച്ച് സി, താലൂക്ക് ആസ്പത്രികള്‍, ജില്ലാ ആസ്പത്രികള്‍, മെഡിക്കല്‍ കോളേജ്, ചില സ്വകാര്യ ആസ്പത്രികള്‍ സന്നദ്ധ സംഘടനകള്‍, നേത്ര ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച് ഒപ്പിട്ട സമ്മത പത്രം തിരിച്ചേല്പ്പിക്കുമ്പോള് കിട്ടുന്ന കാര്‍ഡ് വീട്ടിലെ പ്രധാന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. കണ്ണ് ദാനം ചെയ്ത വിവരം ഉറ്റ ബന്ധുക്കളെ അറിയിക്കണം.
നേത്രദാന സമ്മത പത്രം നല്‍കിയയാള്‍ മരിച്ചുകഴിഞ്ഞാല്‍ ബന്ധുക്കള്‍ ഉടന്‍ സമ്മതപത്രം നല്കിയ സ്ഥലത്ത് അറിയിക്കണം. തുടര്‍ന്ന് നേത്രബാങ്കില്‍ നിന്ന് വിദഗ്ധരെത്തി മരണ വീട്ടില്‍ വെച്ച് തന്നെ നേത്രപടലം നീക്കം ചെയ്ത് കൊള്ളും. കണ്പോളകള്ക്ക് കേടുവരാതെ നേത്രഗോളങ്ങള്‍ നീക്കം ചെയ്യുകയും തല്‍സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണുകള്‍ സ്ഥാപിച്ച് കണ്ണുകള്‍ അടച്ചുവെക്കുകയും ചെയ്യുന്നതിനാല്‍ മൃതദേഹത്തിന് വൈരൂപ്യമൊന്നും തോന്നുകയില്ല. ഈ പ്രക്രിയയെല്ലാം 10-15 മിനുട്ടിനുള്ളില്‍ കഴിയുകയും ചെയ്യും. വിദഗ്ധരുടെ സേവനത്തിന് പ്രതിഫലമൊന്നും നല്‍കുകയും വേണ്ട. സമ്മത പത്രം നല്കാത്തവര് മരിച്ചുകഴിഞ്ഞാലും ബന്ധുക്കള്‍ക്ക് സമ്മതമാണെങ്കില്‍ നേത്രം ദാനം ചെയ്യാനാവും. 1919 എന്ന് സൗജന്യ ബി എസ് എന്‍ എല്‍ നമ്പറില്‍ വിളിച്ചാല്‍ രാജ്യത്തെവിടെയും തൊട്ടടുത്ത നേത്രബാങ്കുമായി ബന്ധപ്പെടാന്‍ കഴിയും.
എയിഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, സി, പേപ്പട്ടി വിഷബാധ, തലച്ചോറിനെയും കണ്ണിനെയും ബാധിക്കുന്ന രോഗങ്ങള്‍, രക്താര്‍ബുദം, കണ്ണില്‍ കാന്‍സര്‍, രക്തത്തില്‍ വിഷബാധ തുടങ്ങിയ രോഗങ്ങളാല്‍ മരിച്ചവരൊഴികെ ആരുടെയും കണ്ണുകള്‍ ദാനം ചെയ്യാനാവും. തിമിര ശസ്ത്രക്രിയ ചെയ്തവര്‍ക്കും കണ്ണട ധാരികള്‍ക്കും കണ്ണ് ദാനം ചെയ്യാം.

No comments:
Post a Comment